വാഹന മോഡിഫിക്കേഷനെപ്പറ്റി പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. ഒരു വാഹനത്തില്‍ എന്തൊക്കെ മോഡിഫിക്കേഷനാണ് ചെയ്യാവുന്നത്? എന്തൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്തത്? ഇതാ അറിയേണ്ടതെല്ലാം.
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്നാണ് 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയാണ് ഈ മേഖലയിലെ ഒരു സുപ്രധാന വഴിത്തിരവ്. അതായത് ഒരു വാഹനത്തിന്‍റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ പാടില്ല എന്നാണ് നിയമം. വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറക്കുക, ഉയരം വര്‍ധിപ്പിക്കുക, വീതിയേറിയ ടയര്‍, പുറത്തേക്കു തള്ളിയ അലോയ് വീലുകള്‍, ശക്തമായ ലൈറ്റ്, കാതടപ്പിക്കുന്ന ഹോണ്‍ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ ബൈക്കുകളില്‍ ഹാന്‍ഡില്‍, സൈലന്‍സര്‍, ലൈറ്റുകള്‍ തുടങ്ങിയവ മാറ്റുന്നതും മറ്റു മോഡിഫിക്കേഷനുകളും കുറ്റകരമാണ്. ഇതാ ചെയ്യാവുന്നതും അരുതാത്തുമായ കാര്യങ്ങല്‍ വിശദമായി.
നമ്ബര്‍ പ്ലേറ്റ്
നമ്ബര്‍ പ്ലേറ്റില്‍ എഴുത്തുകളും മറ്റ് ചിത്രങ്ങളൊന്നും പാടില്ല. ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റുകളാണ് (HSRP) ഇപ്പോള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കുമ്ബോള്‍ തന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റുകള്‍ നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ചു നല്‍കണം. ഇത് ഊരി മാറ്റാന്‍ കഴിയാത്തതും, ഊരിയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്‌നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക. ഇത് പിരവാഹന്‍ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിരിക്കും. പഴയ വണ്ടികള്‍ പതിയ ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റിലേക്ക് മാറ്റേണ്ടതാണ്. പക്ഷേ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ റൂള്‍ 51 പ്രകാരമുള്ള നമ്ബറുകളും, സൈസുകളും നമ്ബര്‍ പ്ലേറ്റില്‍ വേണം. ഈ നമ്ബര്‍ പ്ലേറ്റില്‍ ചിത്രപ്പണി ചെയ്‍താല്‍ കുടുങ്ങുമെന്ന് ചുരുക്കം.
നിറം
വാഹനത്തിന്‍റെ നിറം അടുമുടി മാറ്റുന്നതിന് നിയമപരമായി വിലക്കുണ്ട്. എന്നാല്‍ വണ്ടിയുടെ ബോണറ്റ് മാത്രമോ, മുകള്‍ വശമോ മാത്രം നിറം മാറ്റുന്നതില്‍ പ്രശ്നമില്ല. അതേസമയം മുഴുവന്‍ നിറവും മാറ്റുകയാണെങ്കില്‍ അത് ആര്‍ടിഒ ഓഫിസില്‍ അറിയക്കമം. ഓണ്‍ലൈനായി അപേക്ഷിച്ച് വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം ആര്‍സി ബുക്കില്‍ പുതിയ നിറം രേഖപ്പെടുത്തണം.
ചക്രം
വാഹനങ്ങളില്‍ അലോയ് വീലുകള്‍ പാടില്ല എന്നൊരു പ്രചരണം വ്യാപകമാണ്. എന്നാല്‍ ഇത് തികച്ചും വാസ്‍തവവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുറത്തേക്ക് തള്ളിനിക്കുന്ന വീലുകള്‍ക്കാണ് നിരോധനം. അതുപോലെ തന്നെ EXTRA WIDE വീലുകളും വാഹന മോഡിഫിക്കേഷന്‍ നിയമത്തിന്റെ പരിധിയില്‍ വരും. മാനുഫാക്ചറിംഗ് കമ്ബനികള്‍ നിര്‍ദേശിക്കുന്ന HIGH VARIENT മുതല്‍ LOW VARIENT വരെയുള്ള വീല്‍ സൈസുകളുംഅതിന് പറ്റിയ അലോയികളും ഉപയോഗിക്കാം.
ക്രാഷ്ബാര്‍, ബുള്‍ബാര്‍
ക്രാഷ് ബാറുകള്‍, ബുള്‍ ബാറുകള്‍ എന്നിവയ്ക്ക് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ്. ക്രാഷ്ബാറുകളോ, ബുള്‍ബാറുകളോ ഘടിപ്പിച്ച ഒരു വാഹനം വഴിയാത്രക്കാരനെ ഇടിച്ചാല്‍ ഗുരുതരമായ പരുക്കുകള്‍ സംഭവിക്കും. മാത്രമല്ല, ബുള്‍ബാറുണ്ടെങ്കില്‍ വാഹനത്തിലെ എയര്‍ ബാഗ് പ്രവര്‍ത്തിക്കില്ല.
കര്‍ട്ടനുകള്‍
വാഹനങ്ങളിലെ കര്‍ട്ടനുകള്‍ ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വണ്ടികളില്‍ കര്ട്ടനുപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സൈലന്‍സര്‍
സൈലന്‍സര്‍ ഒരു വണ്ടിയുടെ PERFORMANCE നെ സ്വാധീനിക്കുന്ന വസ്‍തുവാണ് . അതുകൊണ്ട് തന്നെ സൈലന്‍സറില്‍ രൂപ മാറ്റം വരുത്താന്‍ പാടില്ല. എന്നാല്‍ ചില ബൈക്കുകള്‍ക്ക് ഓപ്ഷനലായി സൈലന്‍സറുണ്ടാകും. നിശ്ചിത ഡെസിബല്‍ സൗണ്ടില്‍ വരുന്ന, ഓട്ടോമോട്ടീവ് ഇന്ഡസ്ടസ്റ്റിയല് സ്റ്റാന്‍ഡേര്‍ഡ് പ്രകാരമുള്ളവ, ഇവ നമുക്ക് ഉപയോഗിക്കാം. കമ്ബനി നല്‍കുന്ന സൈലന്‍സര്‍ ഉപയോഗിക്കാം. സൈലന്‍സറിലെ മോഡിഫിക്കേഷനുകള്‍ ഒരുപക്ഷേ വാഹനത്തില്‍ തീ പിടിക്കുന്നതിനു പോലും ഇടയാക്കിയേക്കാം.
ഫോഗ് ലാമ്ബുകള്‍
ഫോഗ് ലാമ്ബുകള്‍ നിയമ വിരുദ്ധമാണ്. വണ്ടിയുടെ മുന്‍ വശത്ത് എക്സ്ട്രാ ലൈറ്റുകളൊന്നും വയ്ക്കാന്‍ പാടില്ല. മൂമ്ബിലെ ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല.
സീറ്റ്
പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്നോവ പോലുള്ള എട്ട് സീറ്റ് വണ്ടി വേണമെങ്കില്‍ നാല് സീറ്റാക്കാം. ഇറങ്ങുന്നതിനും കയറുന്നതിനും ബുദ്ധുമുട്ടുണ്ടാകരുത്. ഇതൊക്കെയാണ് സീറ്റുകളുടെ കാര്യത്തില്‍ വരുത്താവുന്ന മാറ്റം. എന്നാല്‍ കമ്ബനി അനുവദിക്കുന്നതില്‍ കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിക്കാന്‍ പാടില്ല. സ്റ്റിക്കറുകള്‍
ഗ്ലാസിലൊട്ടിക്കുന്ന കൂളിഗ് പേപ്പര്‍, ഭംഗി കൂട്ടാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുപയോഗിക്കുന്ന ലോഗോ സ്റ്റിക്കറുകള്‍ തുടങ്ങി സ്റ്റിക്കറുകള്‍ തന്നെ പലവിധമുണ്ട്. ഇവ ഉപയോഗിക്കുന്നതിനുമുണ്ട് ചില മാര്‍ഗനിര്‍ദേശങ്ങള്‍
കാറിലെ ഗ്ലാസില്‍ കൂളിംഗ് പേപ്പര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കാരണം അപകടം സംഭവിക്കുമ്ബോള്‍ പൊടിയായി പൊടിഞ്ഞുപോകുന്ന രീതിയിലാണ് വണ്ടിയുടെ ചില്ലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചില്ല് കുത്തിക്കേറിയുണ്ടാകുന്ന മുറിവുകള്‍ ഒഴിവാകും. പക്ഷേ കൂളിഗ് സ്റ്റിക്കര്‍ ഒട്ടിക്കുന്നതോടെ ഗ്ലാസുകളുടെ ഈ സ്വഭാവം മാറും. എന്നാല്‍ വാഹനം നിര്‍മിക്കുമ്ബോള്‍ മുന്നില്‍ 70 ശതമാനവും, ഇരുവശങ്ങളിലും 50 ശതമാനവും ടിന്റുള്ള ഗ്ലാസുകള്‍ ഉപയോഗിക്കാം.
മാധ്യമ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സ്റ്റിക്കറുകള്‍ പതിപ്പിക്കാം. എന്നാല്‍ ഇവ മറ്റ് യാത്രക്കാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലാകരുത്.
ബസുകളിലെ പരസ്യചിത്രം/ ഗ്രാഫിക്സ്
ബസുകളില്‍ പരസ്യ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല. പക്ഷേ സര്‍ക്കാര്‍ നിശ്ചയിച്ച തുക അടച്ച് ആ തുകയ്ക്കുള്ള വലുപ്പിത്തിനനുസരിച്ചുള്ള പരസ്യ ചിത്രങ്ങള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. എന്നാല്‍ സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധ തിരിക്കുന്ന ഗ്രാഫിക്സുകള്‍ക്കും നിരോധനം ഉണ്ട്.
ഈ മോഡിഫിക്കേഷനുകള്‍ ആവാം
അതുപോലെ തന്നെ ജീപ്പുകളുടെ മുകള്ഭാഗം, ഹാര്‍ഡ് ടോപ്പോ, സോഫ്റ്റ് ടോപ്പോ ആക്കാം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കാം. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളൊന്നും വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാടില്ല.
എതിര്‍വാദങ്ങള്‍
സര്‍ക്കാറില്‍ നികുതി അടച്ചാണ് മിക്ക ആക്സസറീസുകളും കടകളിലെത്തുന്നതെന്നും ഇത് വില്‍ക്കാനും വാങ്ങാനും അനുമതിയുണ്ടെന്നും എന്നാല്‍, വാഹനത്തില്‍ ഉപയോഗിക്കാന്‍ മാത്രമാവില്ല എന്നത് അനീതിയല്ലേ എന്നും ഒരു വിഭാഗം ചോദിക്കുന്നു.
മോഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിര്‍മാതാക്കള്‍ തന്നെ വാഹനങ്ങളില്‍ ചെയ്‍തു കൊടുക്കുന്നുണ്ടെന്നും നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാര്‍ഹവുമല്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. നിയമത്തിലെ നൂലാമാലകള്‍ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത വാഹന ബ്യൂട്ടിഫിക്കേഷന്‍ അനുവദിക്കണമെന്നും ഇവര്‍ പറയുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും ആവശ്യപ്പെടുന്നു മോഡിഫിക്കേഷന്‍ പ്രേമികള്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !