പാചക വിദഗ്ധനും സിനിമാ നിര്‍മ്മാതാവുമായ നൗഷാദ് (54) അന്തരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന ചികിത്സയിലിരിക്കെയാണ് മരണം. ടെലിവിഷന്‍ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. നിര്‍മ്മാണ രംഗം പോലെ തന്നെ പാചകരംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ് നൗഷാദ്. അദ്ദേഹത്തിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.
നേരത്തെ നൗഷാദിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂരായിരുന്നു അദ്ദേഹം ഗുരുതരാവസ്ഥയിലായ വിവരം അറിയിച്ചത്. എല്ലാവരും നൗഷാദിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !