തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്കുശേഷം കോവിഡ് കേസുകള്‍ ഉയരുമെന്ന് മുന്നറിയിപ്പുനല്‍കി ആരോഗ്യവിദഗ്ധര്‍. ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധരുടെ കണക്കുകൂട്ടല്‍. അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ഇക്കാര്യം വ്യക്തമാവുക. ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുമ്ബോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവില്‍ കുറവാണെന്നതാണ് ആശ്വാസം. ഓണത്തോടനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ കാരണം കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓണത്തിന് മുന്‍പേ സംഭവിച്ചെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബറില്‍ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ഉയരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. മൂന്നുമാസത്തിനിടെ ശനിയാഴ്ച രോഗ സ്ഥിരീകരണനിരക്ക് 17 ശതമാനം കടന്നു. ഞായറാഴ്ച ഇത് 16.4 ശതമാനമായിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്ബോള്‍ രോഗസ്ഥിരീകരണനിരക്ക് ഉയരുകയാണ്.
സംസ്ഥാനത്ത് ഇനി കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. പരിശോധനകള്‍ വര്‍ധിപ്പിച്ചേക്കും. തീവ്രരോഗവ്യാപനമുള്ള മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കാനും സാധ്യതയുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !