തൃശൂർ : റോഡിനു കുറുകെ താഴ്ന്നുപറന്ന മയിൽ ദേഹത്ത് ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് നവവരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽനിന്നു െതന്നിമാറിയ ബൈക്ക് എതിർദിശയിൽ വന്ന സ്കൂട്ടറിലിടിച്ച് മറ്റൊരു യാത്രികനും പരുക്കേറ്റു. അപകടത്തിൽ ചത്ത മയിലിനെ വനംവകുപ്പ് റോഡിൽനിന്നു നീക്കി.
പുന്നയൂർക്കുളം പരൂർ പീടികപറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34) ആണ് മരിച്ചത്. ഭാര്യ വീണയെ (26) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രികനായ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്റെ മകൻ ധനേഷിനാണ് (37) പരുക്കേറ്റത്. രാവിലെ അയ്യന്തോൾ പുഴയ്ക്കൽ റോഡിൽ പഞ്ചിക്കലിലെ ബവ്റിജസ് ഔട്ട്‌ലെറ്റിനു മുൻപിലായിരുന്നു അപകടം.
പുഴയ്ക്കലിൽനിന്ന് അയ്യന്തോൾ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ദമ്പതികൾ. മയിലിടിച്ചതിനെ തുടർന്ന് ഇരുവരും ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീണു. സംഭവം നടന്നയുടൻ ആ വഴിക്കു വന്ന കാറിൽ പ്രമോഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നിയന്ത്രണംവിട്ട ബൈക്ക് 10 മീറ്ററോളം എതിർദിശയിലേക്കു നിരങ്ങിനീങ്ങിയാണ് ധനേഷിന്റെ സ്കൂട്ടറിൽ ഇടിച്ചത്. 4 മാസം മുൻപായിരുന്നു പ്രമോഷിന്റെയും വീണയുടെയും വിവാഹം. തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രമോഷ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !