സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

0
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ | Sadiqali Shihab Thangal says those who change the names of freedom fighters cannot erase history

മലപ്പുറം:
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ വെട്ടി മാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണം. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മലപ്പുറത്ത് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 1921ല്‍ നടന്ന സ്വതന്ത്ര സമരത്തിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ കലാപം വര്‍ഗീയ ലഹളയെന്ന് ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അതിലെ അവിസ്മരണീയ ഏടാണ് പൂക്കോട്ടൂര്‍ യുദ്ധമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ കക്ഷിയല്ലെന്ന് എം ബി രാജേഷ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗീയമായ വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണെന്നും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !