തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്.
ഓണത്തിരക്ക് കോവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അടുത്ത ഞായറാഴ്ച സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.
മാളുകള്‍ അടക്കമുള്ളവ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവര്‍ത്തനാനുമതി.
സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. 17,106 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങള്‍ സ്ഥിരീകരിച്ചു. 20,846 പേര്‍ രോഗമുക്തരായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !