ടോക്കിയൊ | മെഡൽക്കൊയ്ത്തു തുടരുന്ന ഇന്ത്യയ്ക്കായി ടോക്കിയോ പാരാലിംപിക്സിൽ രണ്ടാം സ്വർണം ‘എറിഞ്ഞിട്ട്’ സുമിത് ആന്റിൽ. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിലാണ് ഹരിയാനക്കാരനായ സുമിത് ആന്റിൽ സ്വർണം നേടിയത്. ലോക റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ 68.55 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് സുമിത് സ്വർണം സ്വന്തമാക്കിയത്. ടോക്കിയോയിൽ അഞ്ചാം ശ്രമത്തിലാണ് സുമീത് ലോ റെക്കോർഡ് ദൂരം പിന്നിട്ടത്. 2015ൽ ബൈക്ക് അപകടത്തിൽ ഇരുപത്തിമൂന്നുകാരനായ സുമിത്തിന്റെ ഇടതുകാൽ മുട്ടിനുതാഴെ നഷ്ടമായിരുന്നു. ഓസ്ട്രേലിയൻ താരം മൈക്കൽ ബുറിയാൻ വെള്ളിയും ശ്രീലങ്കയുടെ ദുലാൻ കോടിത്തുവാക്കു വെങ്കലവും നേടി.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ അവനി ലെഖാരയാണ് ഇതിനു മുൻപ് സ്വർണം നേടിയത്. പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കതൂനിയയും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയയും വെള്ളി നേടി. ജാവലിൻ ത്രോയിൽ സുന്ദർ സിങ് ഗുർജാറിന്റെ വകയാണ് വെങ്കലം.
അതേസമയം, ഡിസ്കസ് ത്രോയിൽ എഫ്52 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം വിനോദ് കുമാറിനെ പാരാലിംപിക്സ് അധികൃതർ അയോഗ്യനാക്കി. കാലിലെ പേശികള്‍ക്കു തകരാറോ കാലുകൾക്കു തമ്മിൽ നീളക്കുറവോ വൈകല്യമോ ഉള്ളവരാണ് ഈ വിഭാഗത്തിൽ ഇരുന്നുകൊണ്ട് മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ മത്സരിക്കാൻ വിനോദ് കുമാറിന് യോഗ്യതയില്ലെന്ന് കണ്ടെത്തിയതാണ് അയോഗ്യനായി പ്രഖ്യാപിച്ച് മെഡൽ തിരികെ വാങ്ങിയത്.
ഫൈനലിൽ 249.6 സ്കോർ നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിന്റെ ഇരിന ഷെറ്റ്നിക് (227.5) വെങ്കലം നേടി. 2018ൽ 249.6 സ്കോറോടെ ലോക റെക്കോർഡ് സ്ഥാപിച്ച ഇരിനയെയാണു ടോക്കിയോയിൽ അവാനി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയത്.
G🥇LD FOR INDIA! 🇮🇳
— #ParaAthletics #Tokyo2020 (@ParaAthletics) August 30, 2021
Sumit Sumit wins #gold in the men's javelin throw F64 with a new world record of 68.08!
First #ParaAthletics gold medal for @ParalympicIndia at #Tokyo2020 #silver Michal Burian #AUS 66.29 #bronze Dulan Kodithuwakku #SRI 65.61 #Paralympics pic.twitter.com/RxI9nZmyEU
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !