75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കൂട്ടർക്കും അമളി പറ്റി.
മാരാർജി ഭവനിൽ പതാക തലകീഴായാണ് ഉയർത്തിയത്. കെ. സുരേന്ദ്രൻ പതായ ഉയർത്തി ഒരു മീറ്ററോളം എത്തിയപ്പോഴാണ് തലകീഴയാണ് പതാകയെന്ന് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തരിച്ചിറക്കി വീണ്ടും ഉയർത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ എത്തിയതോടെ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ബി.ജെ.പിക്കെതിരെ ഉയരുന്നത്. എന്നാൽ വിശദീകരണവുമായി പാർട്ടി രംഗത്തെത്തി.
പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം. സുരേന്ദ്രന് പുറമെ മുതിർ ബിജെപി നേതാവ് ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു. ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന ബിജെപി നേതാവുമായ അയ്യപ്പൻപിള്ളയെ ആദരിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !