മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഉര്‍ദു ഭാഷാ പരിശീലന പരിപാടിക്ക് തുടക്കമായി. മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിജ്ഞാന പ്രസരണത്തിന് ഭാഷാ പഠനം അനിവാര്യമാണെന്നും ഉര്‍ദു ഭാഷക്ക് ആഗോള തലത്തിലുള്ള പ്രസക്തി ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആര്‍.പി.ഹുസൈന്‍ ഇരിക്കൂര്‍, എസ്.വൈ. എസ് ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, സി.കെ ശക്കീര്‍ അരിമ്പ്ര, ദുല്‍ഫുഖാര്‍ അലി സഖാഫി, ഹസൈനാര്‍ നദ് വി മണ്ണാര്‍ക്കാട്, ഫൈറൂസ് മഖ്ദൂമി സഖാഫി പൊന്നാനി, പി.പി മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച ഉര്‍ദു ഭാഷാ പരിശീലനം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !