കോഴിക്കോട്: കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്ബി സ്വദേശി സനല്‍ (36) എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി കാറില്‍ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ രാവിലെ കുന്നമംഗലം വയനാട് റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കാറിനകത്ത് സൂക്ഷിച്ച നിലയിലിരുന്നു കഞ്ചാവ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ നമ്ബര്‍ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. തൃശൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗണിലാണ് കോഴിക്കോട് ചേവരമ്ബലത്ത് വീടെടുത്ത് കഞ്ചാവ് കടത്താന്‍ തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !