പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വീണ്ടും നഷ്ടം നേരിട്ട് വോഡഫോണ്‍ ഐഡിയ. ജൂണ്‍ മാസത്തില്‍ 43 ലക്ഷം ഉപഭോക്താക്കളെയാണ് കമ്ബനിക്ക് നഷ്ടമായത്. ജിയോ 55 ലക്ഷം പുതിയ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗം ആക്കിയപ്പോള്‍ എയര്‍ടെല്‍ 38 ലക്ഷം പേരെ കൂടെ കൂട്ടി രണ്ടാമതെത്തി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഇന്ത്യയിലെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 1198.50 ദശലക്ഷത്തില്‍ നിന്ന് 1202.57 ദശലക്ഷമായി ഉയര്‍ന്നു. 0.34 ശതമാനമാണ് മാസ വളര്‍ച്ചനിരക്ക്.
മെയ് മാസം അവസാനം 661.18 ദശലക്ഷം ആയിരുന്ന അര്‍ബന്‍ ഉപഭോക്താക്കളുടെ എണ്ണം ജൂണ്‍മാസം അവസാനമായപ്പോഴേക്കും 666.10 ദശലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഗ്രാമ മേഖലയില്‍ ഉപഭോക്താക്കളുടെ എണ്ണം ഇടിഞ്ഞു. മെയ് 31 ന് 537.32 ദശലക്ഷം ആയിരുന്നത് ജൂണ്‍ 30ന് 536.45 ദശലക്ഷം ആയാണ് കുറഞ്ഞത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !