വാരിയംകുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍ നേതാവ്; അബ്ദുള്ളക്കുട്ടി

0
വാരിയംകുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍ നേതാവ്; അബ്ദുള്ളക്കുട്ടി | Wariamkunnan is the world's first Taliban leader; Abdullakutty

കണ്ണൂര്‍:
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് വിളിച്ച്‌ എപി അബ്ദുള്ളക്കുട്ടി. ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം.

നേരത്തെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുന്നതിനെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു.

സംവിധായകന്‍ ആഷിഖ് അബു നേരത്തെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാരിയംകുന്നന്‍ വംശഹത്യ നടത്തിയയാളെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. അങ്ങിനെയല്ലെന്ന നിലപാടുമായി സിപിഎം നേതാക്കളടക്കം രംഗത്ത് വരികയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !