Explainer | അവയവദാനം എങ്ങനെ നടത്താം ? ഏതൊക്കെ അവയവങ്ങള്‍ നമുക്ക് ദാനം ചെയ്യാം ?

0
ഏതൊക്കെ അവയവങ്ങള്‍ നമുക്ക് ദാനം ചെയ്യാം?  അവയവദാനം എങ്ങനെ നടത്താം? | What organs can we donate? How to do organ donation?

അവയവ ദാനത്തിനുള്ള സമ്മത പത്രം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈമാറി. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാറാ വര്‍ഗീസിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി. അവയവദാതാക്കളാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോക അവയവദാന ദിനം ആചരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അവയവ ദാന സമ്മതപത്രം നല്‍കിയത്.

ഓഗസ്റ്റ് പതിമൂന്ന് ദേശീയ അവയവദാന ദിനമാണ്. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരണാനന്തരവും പുണ്യം ചെയ്യാം അതാണ് അവയവദാനം. ഒരു മനുഷ്യന് ചിലവില്ലാതെ സമൂഹത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നന്മയുള്ള പ്രവർത്തി. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് അവയവദാനം വർദ്ധിച്ചിട്ടുണ്ടെങ്കിലും ഈ വഴിയിൽ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നതാണ് യാഥാർത്ഥ്യം.

ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കുന്നത് മൂലം പ്രതിവർഷം അഞ്ചു ലക്ഷം പേര് രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോർട്ടുകൾ. സാധാരണ ഗതിയിൽ മസ്തിഷ്‌ക മരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവൻ രക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് മസ്തിഷ്ക മരണം സംഭവിക്കുന്ന ആളുകളുടെ എണ്ണം പ്രതിവർഷം വർധിച്ചു വരികയാണ്.

എങ്ങനെ അവയവദാനം നടത്താം?


രണ്ട് രീതിയിലാണ് അവയവങ്ങള്‍ മാറ്റിവെക്കാന്‍ ലഭിക്കുന്നത്. ഇതില്‍ ഒന്ന് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് സ്വീകരിക്കുന്നതാണ്. ഇതിനെ കഡാവര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. അടുത്ത ബന്ധുക്കളില്‍ നിന്ന് സ്വീകരിക്കുന്നതാണ് രണ്ടാമത്തേത്. ഇതിനെ ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ ഉറ്റ ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യണമെങ്കില്‍ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സര്‍ക്കാര്‍ സംവിധാനമാണ്.

ഉറ്റബന്ധുക്കള്‍ ദാതാക്കളാകുന്ന ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കാണുന്നത്. കരള്‍, വൃക്ക എന്നിവയാണ് പ്രധാനമായും ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റ് വഴി അവയവം മാറ്റിവെക്കല്‍ സാധ്യമാകുന്നത്. സാധാരണ ആരോഗ്യമുള്ള വ്യക്തിക്ക് 30 ശതമാനം കരള്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പതിവ് ജീവിതം മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കും. എഴുപത് ശതമാനം വരെ ദാനം ചെയ്യുവാനും സാധിക്കും. സ്വയം വളരുവാനുള്ള പ്രത്യേക കഴിവുള്ള അവയവമാണ് കരള്‍ എന്നതിനാല്‍ ദാനം ചെയ്തു കഴിഞ്ഞാലും കാലാന്തരത്തില്‍ കരളിന് പൂര്‍ണ്ണ രൂപം സ്വയം കൈവരിക്കുവാനും സാധിക്കുന്നു. 18 വയസ്സിന് മുകളിലും 55 വയസ്സിന് താഴെയും പ്രായമുള്ള ആരോഗ്യവാനായ, സ്വയം സന്നദ്ധനായ വ്യക്തിക്കാണ് ഡോണര്‍ ആകുവാന്‍ സാധിക്കുക.

ഏതൊക്കെ അവയവങ്ങള്‍ നമുക്ക് ദാനം ചെയ്യാം?

കരള്‍
വൃക്ക
ഹൃദയം
കണ്ണ്
പാന്‍ക്രിയാസ്
ഹൃദയവാള്‍വ്
കോര്‍ണിയ
ശ്വാസകോശം
ചെറുകുടല്‍
സ്‌കിന്‍ ടിഷ്യു
അസ്ഥികളുടെ ടിഷ്യു
ധമനികള്‍

മസ്തിഷ്കമരണത്തിന്റെ കാരണങ്ങൾ

റോഡ് അപകടങ്ങളോ സ്ട്രോക്കോ മൂലം തലച്ചോറിനുണ്ടാകുന്ന പരിക്കുകളാണ് ഭൂരിപക്ഷം മസ്തിഷ്കമരണത്തിനും കാരണം. ഇങ്ങനെ സംഭവിച്ചവരുടെ മറ്റ് അവയവങ്ങൾ സാധാരണ നിലയിൽ തുടരുകയും സാധാരണ പ്രവർത്തനം നടത്തുകയുമായിരിക്കും.

ദാതാവിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ?

സാധാരണ ഗതിയില്‍ ബുദ്ധിമുട്ടുകളുണ്ടാകില്ല. എങ്കിലും താരതമ്യേന വലിയ ഓപ്പറേഷനാണ് നടക്കുന്നത് എന്നതിനാല്‍ ഓപ്പറേഷനുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകള്‍ ആ സമയത്തുണ്ടാകാം. എന്നാല്‍ അത് ക്രമേണ മാറുന്നതേ ഉള്ളൂ.

അവയവദാതാവിന് ദീര്‍ഘകാലത്തേക്കുള്ള ബുദ്ധിമുട്ടുകളോ, ദീര്‍ഘകാലം കഴിഞ്ഞാല്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നില്ല. നിത്യരോഗി, സ്ഥിരമായ മരുന്ന് കഴിക്കുന്ന വ്യക്തി എന്ന അവസ്ഥകളൊന്നും ഉണ്ടാകുന്നില്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !