ബോക്സിംഗ് റിംഗില്‍ ഇടിയേറ്റുവീണു; യുവ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം

0
ബോക്സിംഗ് റിംഗില്‍ ഇടിയേറ്റുവീണു; യുവ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം | Crashed into the boxing ring; Bad end for young women boxer

ബോക്‌സിംഗ് റിങ്ങില്‍ വച്ച്‌ തലയ്ക്ക് അടിയേറ്റ ബോക്‌സര്‍ക്ക് ദാരുണാന്ത്യം. പ്രൊഫഷണല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ റിങ്ങില്‍ അടിയേറ്റു വീണ കനേഡിയന്‍ ബോക്‌സര്‍ ജാനറ്റ് സക്കരിയാസ് സപാറ്റയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിലാണ് 18കാരിയായ ബോക്‌സര്‍ അടിയേറ്റു വീണത്. തുടര്‍ന്ന് ആശുപത്രിയിലായിരുന്ന താരം കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. മത്സരത്തിന്റെ നാലാം റൗണ്ടിലാണ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍ ഹുലെയുടെ ഇടിയേറ്റ് സപാറ്റ നിലത്തുവീണത്. ഇതോടെ പിയര്‍ നോക്കൗട്ട് ജയം നേടി. അപ്പോഴും സപാറ്റ എഴുന്നേല്‍ക്കാനാവാതെ റിങ്ങില്‍ കിടക്കുകയായിരുന്നു.

തുടര്‍ന്ന് വൈദ്യ സംഘമെത്തി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിനേറ്റ ക്ഷതം മൂലം സപാറ്റ കോമയിലാണെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ യുവതാരം മരണപ്പെട്ടു എന്നറിയിക്കുകയായിരുന്നു.

സപാറ്റയുടെ മരണത്തിനു പിന്നാലെ പ്രൊഫഷണല്‍ ബോക്‌സിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുവന്നു. തലയില്‍ സുരക്ഷാകവചം വെക്കാതെയാണ് താരങ്ങള്‍ പ്രൊഫഷണല്‍ ബോക്‌സിംഗില്‍ മത്സരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !