Explainer | ഗൂഗിള്‍ പേയില്‍ ഇനി ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടും; സംവിധാനം എങ്ങനെ ഉപയോഗിക്കാം

0
ഗൂഗിള്‍ പേയില്‍ ഇനി ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടും; സംവിധാനം എങ്ങനെ ഉപയോഗിക്കാം | Fixed Deposit Account on Google Pay; How to use the system

ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ഗൂഗിള്‍ പേ ബില്ലുകള്‍ അടയ്ക്കാനും പണം കൈമാറാനും ഉപയോഗിച്ചിരുന്നതു പോലെ ഇനി മുതല്‍ നിങ്ങളുടെ സേവിങ്‌സിന്റെ കൂടി ഇടമായി മാറും. ഗൂഗിള്‍ പേ ഫിക്‌സഡ് ഡിപ്പോസിറ്റ് ഫീച്ചറിലൂടെ നിങ്ങള്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ ചെയ്യാന്‍ സാധിക്കും. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൌണ്ട് തുടങ്ങാനും സാധിക്കും.

ഗൂഗിള്‍ പേ അതിന്റെ പ്ലാറ്റ്‌ഫോമില്‍ എഫ്ഡി ഫീച്ചര്‍ നല്‍കുന്നതിനായി ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായിട്ടാണ് സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ പേയില്‍ ഒരു എഫ്ഡി ഓപ്പണ്‍ ചെയ്യുന്നത് യുപിഐ പേയ്‌മെന്റ് ചെയ്യുന്നതു പോലെ ലളിതമാണെന്നാണ് കമ്ബനി വ്യക്തമാക്കിയത്. ഈ ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ പേ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഐഒഎസ് ഉപയോക്താക്കള്‍ക്കുള്ള ഗൂഗിള്‍ പേ എഫ്ഡി സപ്പോര്‍ട്ട് വൈകാതെ ലഭ്യമാകും.

ഗൂഗിള്‍ പേ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് ഓരോ നിക്ഷേപകനും അഞ്ച് ലക്ഷം രൂപ വരെ ഗ്യാരണ്ടി ലഭിക്കുമെന്ന് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ എഫ്ഡിക്ക് ബാങ്ക് 6.35 ശതമാനം വരെ പലിശയാണ് നല്‍കുന്നത്. ഇത് മറ്റ് പല സേവിംഗ്‌സ് ഓപ്ഷനുകളേക്കാളും വളരെ കൂടുതല്‍ ആണ്. പലിശ മാത്രമല്ല ഗൂഗിള്‍ പേ ഫിക്‌സഡ് ഡിപ്പോസിന്റെ പ്രത്യേകത. ഇത് വളരെ എളുപ്പവുമാണ് എന്നതാണ്. ഇതിനായി ഉപയോക്താക്കള്‍ക്ക് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് പോലും ആവശ്യമില്ല.

ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് വഴി ഉയര്‍ന്ന പലിശ നിരക്കിലുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ പൂര്‍ണ്ണമായി ഡിജിറ്റലായി ബുക്ക് ചെയ്യാനാകുമെന്നും ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമുമായി ഇന്റഗ്രേറ്റ് ചെയ്ത അടുനെ ഇക്വിറ്റാസ് ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് പോലും തുറക്കാതെ ഫിക്‌സഡ് ഡിപ്പോസിറ്റ് സേവനം ലഭ്യമാകും എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പേ ഉപയോഗിച്ച്‌ പണം സേവ് ചെയ്യാനുള്ള ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൌണ്ട് ആരംഭിക്കേണ്ടത് എങ്ങനെയെന്നും സംവിധാനം എങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം.

ഘട്ടം 1: നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ഗൂഗിള്‍ പേ ആപ്പ് തുറക്കുക> ബിസിനസ് ആന്റ് ബില്‍സ് ഓപ്ഷനില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഘട്ടം 2: ഇക്വിറ്റാസ് ബാങ്ക് സ്‌പോട്ട് എന്ന ഓപ്ഷനായി സെര്‍ച്ച്‌ ചെയ്യുക. ഇതില്‍ഷ ഇക്വിറ്റാസ് എസ്‌എഫ്ബി ലോഗോയില്‍ ക്ലിക്കു ചെയ്യുക.

ഘട്ടം 3: നിങ്ങള്‍ ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തുക തിരഞ്ഞെടുക്കുക, തുടര്‍ന്ന് കാലാവധി തിരഞ്ഞെടുക്കുക.

ഘട്ടം 4: നിങ്ങളുടെ സ്വകാര്യ, KYC വിശദാംശങ്ങളായ ആധാര്‍ നമ്ബര്‍, പാന്‍ തുടങ്ങിയവ ഇക്വിറ്റാസ് ബാങ്ക് സ്‌പോട്ടില്‍ നല്‍കുക.

ഘട്ടം 5: ഗൂഗിള്‍ പേ UPI ഉപയോഗിച്ച്‌ എഫ്ഡി സെറ്റപ്പ് പൂര്‍ത്തിയാക്കുക.

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്നുള്ള പ്രസ്താവന അനുസരിച്ച്‌ 'കാലാവധി പൂര്‍ത്തിയാകുമ്ബോള്‍, എഫ്ഡിയുടെ പ്രിന്‍സിപ്പല്‍ തുകയും പലിശയും ഗൂഗിള്‍ പേ ഉപയോക്താവിന്റെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. അത് ഇന്ത്യയിലെ ഏത് ബാങ്കിലായാലും ലഭ്യമാകും. നിങ്ങളുടെ ഫിക്‌സര്‍ഡ് ഡിപ്പോസിറ്റ് തുക നിശ്ചിത സമയം കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ പേയിലേക്ക് ലേക്ക് ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നതാണ്. ഗൂഗിള്‍ പേ ഫിക്‌സഡ് ഡിപ്പോസിറ്റ് നിക്ഷേപകര്‍ക്ക് അവരുടെ പണം പരിശോധിക്കാനും അവരുടെ നിക്ഷേപങ്ങള്‍ ട്രാക്ക് ചെയ്യാനും ഇക്വിറ്റാസ് ബാങ്ക് സ്‌പോട്ട് ഉപയോഗിച്ച്‌ പുതിയ ഫിക്‌സഡ് ഡിപ്പോസിറ്റ് തുക ചേര്‍ക്കാനും കഴിയും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !