വിഎസ്എസ്‌സിയിലേക്ക് വന്ന ഐഎസ്ആര്‍ഒയുടെ ഭീമന്‍ കാര്‍ഗോ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പത്ത് ലക്ഷം രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടെന്ന് വിഎസ്എസ്സി അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായാണ് കാര്‍ഗോ മുംബൈയില്‍ നിന്നെത്തിയത്. 184 ടണ്ണിന്റെ ലോഡാണ് വാഹനത്തിലുള്ളത്. ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. പ്രദേശവാസികള്‍ ഒത്തുകൂടിയതോടെ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി.
ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്സി അധികൃതര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസുമായി പ്രദേശവാസികള്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. സംഭവം വിവാദമായതിന് പിന്നാലെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടു. അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം 18 നാണ് കാര്‍ഗോ വാഹനം മുംബൈയില്‍ നിന്ന് കപ്പല്‍ വഴി കൊല്ലത്തെത്തിയത്. അന്ന് മുതല്‍ റോഡിലൂടെ ദിവസേന എട്ട് മണിക്കൂര്‍ സഞ്ചരിച്ചാണ് തലസ്ഥാനത്ത് എത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !