മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മറവിൽ കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണത്തിൽ കെ.ടി ജലീല്‍ എംഎല്‍എ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.
തെളിവുകള്‍ കൈമാറാനായി നാളെ വൈകുന്നേരം നാല് മണിയോടെയാകും ഇ.ഡിക്ക് മുമ്പാകെ ജലീല്‍ എത്തുക. ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ.ടി.ജലീല്‍ ഇ.ഡി ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു.
ഇ.ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ.ഡിക്ക് മുന്നിലെത്തുന്നത്.
ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !