തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടപെടലിലൂടെ കേരളത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയ മന്ത്രിയാണ് മുഹമ്മദ് റിയാസ്. തന്റെ വകുപ്പുകളില്‍ അദ്ദേഹം ഇടപെടുന്ന രീതി തന്നെ വ്യത്യസ്തമാണ്. ഓഫീസില്‍ ഇരിക്കുന്നതിനേക്കാള്‍ ഫീല്‍ഡില്‍ ഇറങ്ങാനാണ് റിയാസിന് താല്‍പ്പര്യം.
ഇതോടെ പൊതുമരാമത്ത് ടൂറിസം വകുപ്പുകളില്‍ ശരവേഗത്തിലാണിപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഒരു ഫോണ്‍ കോളില്‍ പോലും നടപടിയും ഉറപ്പാണ്. റിയാസിന്റെ ഈ ഇടപെടല്‍ വലിയ ജനപിന്തുണയാണ് അദ്ദേഹത്തിന് ഇതിനകം തന്നെ നേടികൊടുത്തിരിക്കുന്നത്. ചാറ്റ് എന്ന പേരില്‍ സമൂഹത്തിലെ വിവിധ കോണിലുള്ള ആളുകളുമായി സംസാരിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക പരിപാടി തുടരുന്നു. വിശ്വ സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയായിരുന്നു ആദ്യത്തെ അതിഥി. രണ്ടാമതായി ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്‍റെ തലവനായ മുരളി തുമ്മാരുകുടിയാണ് അതിഥിയായി എത്തിയത്. പൊതുമരാമത്ത് രംഗത്തേതുൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചാറ്റിൽ ചർച്ച ചെയ്യുന്നു.
ഇരുവരും തമ്മിലുള്ള ചാറ്റ് പ്രോഗ്രാം പൂര്‍ണമായും കാണാം..
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !