കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്‍പില്‍ ഹാജരാവുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
ഇഡിയില്‍ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്തിപരമായ കാര്യങ്ങളാവാം ഇഡിക്ക് മുന്നില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇഡിക്ക് മുന്‍പില്‍ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. സെപ്തംബര്‍ എട്ടിന് കോഴിക്കോട് വച്ച് മുസ്ലീംലീഗിന്റെ നേതൃയോഗം ചേരും. ഈ യോഗത്തില്‍ ഹരിത വിഷയം ചര്‍ച്ച ചെയ്യുമെന്നും സലാം അറിയിച്ചു.
കേരള പൊലീസില്‍ ആര്‍എസ്‌എസ് ഗ്യാങുണ്ടെന്ന സിപിഐ ദേശീയനേതാവ് ആനിരാജയുടെ പ്രസ്താവന മുസ്ലീം ലീഗ് മുന്‍പ് ഉയര്‍ത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ദേശീയ നേതാവിന്റെ പ്രസ്താവന വളരെ ഗൗരവത്തോടെ കാണണമെന്നും സലാം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !