ദുബായ്: ചലച്ചിത്രങ്ങളിൽ മാത്രം കണ്ട നായകനെ അടുത്തു കണ്ട സന്തോഷത്തിലാണ് വളാഞ്ചേരി എടയൂർ വായനശാലയിലെ മഠത്തിൽ ദീപക് പനങ്ങാട്ടിൻ്റെ മകൾ സൗപർണിക.ദുബായ്റാസൽഖോറിലെ സമാരി റസിഡൻസിയിൽ താമസിക്കുന്ന സൗപർണികക്ക് ഇഷ്ടതാരത്തെ അടുത്ത് കണ്ടതിൻ്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല .
ദുബായ് അൽ വർക്ക ജെംസ് അവർ ഓൺ സ്കൂളില ആറാം ക്ലാസുകാരിയാണ് സൗപർണിക
യുഎഇ നൽകുന്ന ഗോൾഡൻ വിസ വാങ്ങാൻ നടൻ ടൊവിനോ തോമസ് ദുബായിൽ എത്തുന്നു എന്നറിഞ്ഞ സൗപർണിക
താരത്തെ കാണാനായി ആഗ്രഹിക്കുകയും ഇത് മാതാപിതാക്കളുമായി പങ്ക് വെച്ചു.പിതാവിനോടും അമ്മ ഹിമയോടും ആഗ്രഹം പങ്കുവച്ചതോടെ ഇവർ സുഹൃത്തുവഴി ടൊവിനോയെ ബന്ധപ്പെടുകയായിരുന്നു.
കുഞ്ഞ് ആരാധികയെ കാണാൻ താരവും സമ്മതം പ്രകടിപ്പിച്ചതോടെ സൗപർണികക്കും കുടുംബത്തിനും സന്തോഷകരമായ നിമിഷങ്ങളായി.
സൗപർണികയെ പോലെ തന്നെ സഹോദരൻ ക്രിഷിവും ടെവിനോയുടെ കട്ട ഫാനാണ്..
ടൊവിനോയുടെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണെങ്കിലും ഗോദയാണ് കരാട്ടെക്കാരി കൂടിയായ സൗപർണികയ്ക്ക് ഏറെ ഇഷ്ടം. സൗപർണിക വരച്ച ചിത്രവും നടന് കൈമാറിയപ്പോൾ ചിത്രകാരിയെ ടൊവിനോ തോമസ് അഭിനന്ദിച്ചു.തുടർന്ന് ഒപ്പം ചേർത്ത് നിർത്തി ഫോട്ടോകളും എടുത്തതിന് ശേഷമാണ് താരം മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !