മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണം. ഈ ആവശ്യങ്ങള്‍ പരിഗണിക്കാതെയുള്ള ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് ബസ്സുടമകള്‍ വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കാത്ത പക്ഷം അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെയും ആശാവഹമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ബസ്സുടമകള്‍ പറഞ്ഞു.
കണ്‍സഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം സംഘടനകള്‍ എതിര്‍ത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ നിലാപാട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !