മൂന്നു വര്‍ഷത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി നിരക്കില്‍ നടപ്പാക്കിയ വര്‍ധനയെക്കുറിച്ചും ഇതില്‍ നിന്നു ലഭിച്ച വരുമാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു പാര്‍ലമെന്റില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 2018 ഒക്ടോബര്‍ അഞ്ചിന് ലിറ്ററിന് 19.48 രൂപയായിരുന്നു; 2021 നവംബര്‍ നാലിനാവട്ടെ ഡ്യൂട്ടി നിരക്ക് ലിറ്ററിന് 27.90 രൂപയും. ഇതേ കാലത്തിനിടെ ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി നിരക്ക് ലിറ്ററിന് 15.33 രൂപയില്‍ നിന്ന് 21.80 രൂപയായി ഉയര്‍ന്നെന്നും നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു.
അവലോകന കാലത്തിനിടെ പെട്രോളിനു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ എക്സൈസ് ഡ്യൂട്ടി 2019 ജൂലൈ ആറിനായിരുന്നു: ലിറ്ററിന് 17.98 രൂപ. ഇതേ ദിവസം ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി നിരക്ക് ലിറ്ററിന് 13.83 രൂപയായും കുറഞ്ഞിരുന്നു.
ഇക്കൊല്ലം ഫെബ്രുവരി രണ്ടു വരെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി നിരക്കുകള്‍ ക്രമമായി ഉയരുകയായിരുന്നു. ഫെബ്രുവരി രണ്ടിനു പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസല്‍ ലിറ്ററിന് 31.83 രൂപയുമായിരുന്നു ഡ്യൂട്ടി നിരക്ക്. തുടര്‍ന്നു നിരക്കില്‍ ക്രമേണ കുറവു വരികയും നവംബര്‍ നാലിന് പെട്രോള്‍ ലിറ്ററിന് 27.90 രൂപയിലും ഡീസല്‍ ലിറ്ററിന് 21.80 രൂപയിലും എത്തുകയുമായിരുന്നെന്നു സീതാരാമന്‍ വിശദീകരിച്ചു.
സെസ് അടക്കം പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ നിന്നും എക്സൈസ് ഡ്യൂട്ടിയായി കേന്ദ്ര സര്‍ക്കാരിന് 2018 -19ല്‍ 2,10,282 കോടി രൂപയും 2019 - 20ല്‍ 2,19,750 കോടി രൂപയും ലഭിച്ചെന്ന് അവര്‍ അറിയിച്ചു. 2020 21ലാവട്ടെ ഈയിനത്തില്‍ 3,71,908 കോടി രൂപയാണു ലഭിച്ചത്.
കഴിഞ്ഞ ദീപാവലിക്കു മുന്നോടിയായി നവംബര്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈഡ് ഡ്യൂട്ടിയില്‍ ലിറ്ററിന് യഥാക്രമം അഞ്ചും പത്തും രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നു കേരളം ഒഴികെയുള്ള പല സംസ്ഥാനങ്ങളും ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതിയിലും ഇളവുകള്‍ അനുവദിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !