ഗോദാവരി| ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 5 സ്ത്രീകള്‍ ഉള്‍പ്പെടെ 9 മരണം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് റോഡില്‍ നിന്ന് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു.
വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.
ജല്ലേരു വാഗു കനാലിലേക്ക് മറിഞ്ഞ ബസില്‍ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഡ്രൈവറും ഉള്‍പ്പെടുന്നു. അശ്വറൊപേട്ടയില്‍ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.
അപകടത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ ദുഃഖവും രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ ഗവര്‍ണര്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !