ബി ജെ പി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

0
ബി ജെ പി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ | BJP leader hacked to death inside house; The incident came after the assassination of an SDPI leader

ആലപ്പുഴ
| ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ഭാര്യയുടെയും അമ്മയുടെയും കൺമുന്നിൽവച്ചായിരുന്നു ആക്രമണം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ് രഞ്ജിത്ത് ശ്രീനിവാസന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !