വള്ളം മറിഞ്ഞ് കാണാതായ പൊലീസുകാരൻ മരിച്ചു. എസ് എപി ക്യാംപിലെ ബാലു (27) എന്ന പൊലീസുകാരനാണ് മരിച്ചത്. വർക്കല ഇടവ പണയിൽക്കടവിൽ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചുപോയ പൊലീസ് സംഘമാണ് അപകടത്തിൽ പെട്ടത്.
വർക്കല സി ഐയും രണ്ട് പൊലീസുകാരുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാലു എന്ന പൊലീസുകാരനെ കാണാതാവുകയായിരുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് മുക്കാൽ മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വധക്കേസിലെ പ്രതി അവിടെയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസുകാർ പണയിൽക്കടവിലേക്ക് എത്തിയത്. ചെളിയിൽ തട്ടിയാണ് വള്ളം മറിഞ്ഞത് പ്രദേശവാസികൾ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !