ദുബൈ | യുഎഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിച്ച അമ്പതിന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള കായികോത്സവം 21 , സമാപിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി മത്സര ഇനങ്ങളിൽ നൂറ് കണക്കിന് പ്രവർത്തകർ വിവിധ ജില്ലാ ടീമുകൾക്ക് വേണ്ടി മാറ്റുരച്ചു. സ്മാപന പരിപാടി ജദ്ദാഫ് സ്വിസ്സ് ഇൻ്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന സെക്ര: പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എൻ കെഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജന കൺ :കെ പി മുഹമ്മദ് സ്വാഗതവും കോ ഓർ: മുഹമ്മദ് ഖനി നന്ദിയും പറഞ്ഞു. സംസ്ഥാന്ന ആക്റ്റിംഗ് പ്രസി: ഹുസൈനാർ ഹാജി എടച്ചാക്കെ ,ജനസെക്ര: മുസ്ഥഫ തിരൂർ ,ട്രഷ: പി കെ ഇസ്മായിൽ ,ഓർഗസെക്ര: ഹംസ തൊടി ,സീനിയർ സെക്ര: അഡ്വ: സാജിദ് അബൂബക്കർ, എംസിഅലവിക്കുട്ടിഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, മുസഫ്ഫ വേങ്ങര, ഒ കെ ഇബ്രാഹിം , റയീസ് തലശ്ശേരി, ഹനീഫ് ചെർക്കള, അഡ്വ: ഇബ്രാഹിം ഖലീൽ, ഒ മൊയ്തു , ആർ ഷുക്കൂർ , ഹസൻ ചാലിൽ , കെ പി എ സലാം, നിസാമുദ്ദീൻ കൊല്ലം , ഇസ്മായിൽ അരുക്കുറ്റി , ഫറൂഖ് പട്ടിക്കര സംബന്ധിച്ചു.
ജില്ലാ കമ്മറ്റികളിൽ നിന്ന് സെലക്റ്റ് ചെയ്യപ്പെട്ട താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ കണ്ണൂർ, തൃശൂർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓവറോൾ ട്രോഫികൾ 10 ന് വൈകീട്ട് അൽ നാസർ ലിഷർലാൻ്റിൽ വെച്ച് നടക്കുന്ന സമാപന പൊതു സമ്മേളനത്തിൽ വെച്ച് നല്കുന്നതാണ്. കണ്ണൂർ ജില്ലയിലെ മുഹമ്മദ് സർഹാനാണ് വ്യക്തിഗത ചാമ്പ്യൻ . ഷാനവാസ് കിടാരൻ , മുസ്ഥഫ ചാരുപടിക്കൽ , സുഫൈദ് ഇരിങ്ങണ്ണൂർ , ഹംസ ഹാജി മാട്ടുമ്മൽ , ഹംസ പയ്യോളി , ഉമർ ഹുദവി പുള്ളാട്, റയീസ് കോട്ടക്കൽ , സൈഫു കാസർഗോഡ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !