നാഷണൽ വോട്ടർ സർവീസ് പോർട്ടൽ വഴിയോ എസ് എംഎസ് വഴിയോ അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാരെ സന്ദർശിച്ചോ വോട്ടർ ഐ ഡി കാർഡുമായി ആധാർ ലിങ്ക് ചെയ്യാം.
പോർട്ടൽ വഴി ബന്ധിപ്പിക്കേണ്ട രീതി:
- https://voterportal.eci.gov.in/ എന്ന ലിങ്കിൽ പ്രവേശിക്കുക.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, വോട്ടർ നമ്പർ പാസ് വേഡ് എന്നിവ ഉപയോഗിച്ച് പേജിൽ പ്രവേശിക്കാം.
- സംസ്ഥാനം, ജില്ല, വ്യക്തിവിവരങ്ങൾ എന്നിവ പൂരിപ്പിക്കുക.
- സ്‌ക്രീനിന്റെ ഇടതുവശത്ത് കാണുന്ന ഫീഡ് ആധാർ നമ്പർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ആധാറിലെ പേര്, നമ്പർ, വോട്ടർ ഐഡി നമ്പർ, മൊബൈൽ നമ്പർ എല്ലാം നൽകുക.
- നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.
എസ് എം എസ് വഴി രജിസ്റ്റർ ചെയ്യാൻ:
വോട്ടർ നമ്പർ ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് ആധാർ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം 166 എന്ന നമ്പറിലോ 51969 എന്ന നമ്പറിലോ എസ് എം എസ് അയക്കാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !