വിവാഹപ്രായം ഉയര്‍ത്തല്‍ ദുരൂഹം, അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് കോടിയേരി

0
വിവാഹപ്രായം ഉയര്‍ത്തല്‍ ദുരൂഹം, അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് കോടിയേരി | Kodiyeri said raising the age of marriage was a mystery and there was no need for such a law now

തിരുവനന്തപുരം
| പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണ്, കോഴിക്കോട് സമ്മേളനത്തില്‍ മതമാണ് പ്രശ്നമെന്ന് ലീഗ് നേതാവ് പറഞ്ഞില്ലേ, അതുകൊണ്ടാണ് ലീഗ് നിലപാട് മാറിയെന്ന് പറഞ്ഞത്. പത്തു വര്‍ഷം ഒരിക്കലും അവര്‍ പ്രതിപക്ഷത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും കോടിയേരി പറഞ്ഞു.

മാത്രമല്ല, കെ റയില്‍ വിഷയത്തില്‍ ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമെന്നും മറ്റു കോണ്‍ഗ്രസ് നേതാക്കളെ പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും, കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതിയാണിതെന്നും എന്നാല്‍ പദ്ധതി എല്‍ഡിഎഫ് നടപ്പാക്കുന്നതിലണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വിഷയം സംബന്ധിച്ച്‌ എല്‍ഡിഎഫില്‍ പ്രശ്നമില്ലെന്നും സിപിഐ നിലപാടാണ് കാനം രാജേന്ദ്രന്‍ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി. കെ റെയില്‍ എല്‍ഡിഎഫിന്റെ തീരുമാനമാണെന്നും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !