മലപ്പുറം| കെട്ടിട ഉടമകളുടേയും സംഘടനയുടേയും ശക്തമായ ആവശ്യത്തെ തുടർന്ന് തൊഴിലാളി ക്ഷേമ നികുതി ഗഡുക്കളായി അടക്കാൻ ഇക്കഴിഞ്ഞ 8-12-21-ലെ സർക്കാർ ഉത്തരവ് പ്രകാരം അനുമതി നൽകിയ നടപടി സ്വഗതാർഹമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
റവന്യു റിക്കവറി നോട്ടീസുകൾ തിരിച്ചു വിളിച്ച് ആദാലത്തിൽ പങ്കെടുപ്പിക്കണമെന്ന് ഉത്തരവിലുണ്ട്.വീടുകൾക്ക് 100 % വും വാണിജ്യ കെട്ടിടങ്ങൾക്ക് 50% വും പലിശ ഇളവും നൽകി മൂന്നു തവണകളായി അടക്കാം. പത്ത് കോടി വരെ നിർമ്മാണ ചെലവുള്ള കെട്ടിടങ്ങൾക്ക് ഇളവ് അനുവദിക്കാൻ റീജണൽജോയെൻ്റ് ലേബർ കമ്മീഷണർക്കും അതിനു മുകളിലുള്ളവർക്ക് ലേബർ കമ്മീഷണർക്കുമാണ് അധികാരം നൽകിയിട്ടുള്ളത്. കെട്ടിട നിർമ്മാണ വർഷത്തെ സ്ലാബ് കണക്കാക്കി നികുതി ചുമത്തണമെന്ന ആവശ്യവും അംഗീകരിച്ചു.2022 മാർച്ച് 31 വരെ അദാലത്ത് സമയം നീട്ടിയിട്ടുമുണ്ട്.
അതേ സമയം റിക്കവറി നോട്ടീസ് ലഭിച്ചവർക്കും 100 % തന്നെ പലിശ ഇളവോടെ ഗഡുക്കൾ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാലത്ത് പോസ്റ്റൽ, റവന്യൂ ഉദ്യോഗസ്ഥരൊന്നും വീടുകൾ കയറി പല തവണ നോട്ടീസ് നടത്തിയിട്ടില്ലെന്നും ഉണ്ടങ്കിൽ തന്നെ ഒരു ഓഫീസിൽ കയറിയും നികുതി അടക്കാൻ സാഹചര്യം ഇല്ലാത്തതിനാലും ഇവർക്ക് കൂടി മുഴുവൻ ഇളവും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡൻ്റ പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഓർഗ.സെക്രട്ടറി പി.പി അലവിക്കുട്ടി, വൈസ് പ്രസിഡൻ്റുമാരായ ഇല്ല്യാസ് വടക്കൻ, കെ.എസ.മംഗലം സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി, അലിക്കുഞ്ഞ് കൊപ്പൻ, റീഗൾ മുസ്തഫ,മുരളി പര തൂർ, കെ.മുഹമ്മദ് യൂനുസ്, പി.ഉമ്മർ ഹാജി, കെ.ആലിക്കോയ ഹാജി, പി.ഗിരീഷ്,എം.സഹദേവൻ, ഉമ്മർ സബാന എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !