'വ്യക്തി ജീവിതത്തില്‍ മതപരമായ കാഴ്ച്ചപ്പാടാണ് ഉദ്ദേശിച്ചത്'; റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാന്‍ കല്ലായി

0
'വ്യക്തി ജീവിതത്തില്‍ മതപരമായ കാഴ്ച്ചപ്പാടാണ് ഉദ്ദേശിച്ചത്'; റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാന്‍ കല്ലായി | 'Meant a religious perspective on the life of the individual'; Abdurrahman Kallayi regretted the remark against Riyaz

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെ കുറിച്ചായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപരാമര്‍ശം നടത്തിയത്.

വ്യക്തി ജീവിതത്തില്‍ മതപരമായ കാഴ്ച്ചപ്പാടാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. പ്രസ്തുത പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് അബ്ദുറഹ്‌മാന്‍ കല്ലായി പ്രസ്താവനയില്‍ പറഞ്ഞത്.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലായിരുന്നു റിയാസിനെതിരായ പരാമര്‍ശം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പരാമര്‍ശം.

'മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം'' എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പരാമര്‍ശം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
'വ്യക്തി ജീവിതത്തില്‍ മതപരമായ കാഴ്ച്ചപ്പാടാണ് ഉദ്ദേശിച്ചത്'; റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാന്‍ കല്ലായി | 'Meant a religious perspective on the life of the individual'; Abdurrahman Kallayi regretted the remark against Riyaz

കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !