കരിപ്പൂർ വിമാനത്താവളം വഴിയാണ് ഇയാൾ ഒമാനിൽ നിന്നുമെത്തിയത്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ കഴിയുന്ന ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതർ എട്ടായി. ഇന്നലെ രണ്ട് പേർക്കു കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഷാർജയിൽനിന്ന് ഈ മാസം 8ന് കൊച്ചിയിലെത്തിയ 68, 67 പ്രായക്കാരായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് ഒമിക്രോൺ അതിവേഗം പകരുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി . യു കെയിലെയും ഫ്രാൻസിലെയും വ്യാപനത്തോത് അനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ ഉണ്ടാകുമെന്ന് സർക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിരിക്കുകയാണ്.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !