മലപ്പുറം|പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാന്‍ തയ്യാറാക്കിയ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസം. 16നും 17നും ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും രാജ്യവ്യാപകമായി പണിമുടക്കും.
ഇന്ന് ഡല്‍ഹിയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടതോടെ, പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാന്‍ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി തീരുമാനിക്കുകയായിരുന്നു. സമര വിളംബരവുമായി വൈകിട്ട് ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണ്ണയും നടത്തി.
മലപ്പുറത്ത് നടന്ന പ്രകടനത്തിന് ബി.കെ.പ്രദീപ്, പി.സി.ഉണ്ണി, എ.അഖില്‍, വിവേക്, ബാസിത് അലി, എസ്.ബാലചന്ദ്രന്‍ ,വിജിത് എ,ഹരിനാരായണന്‍ , ഹംസ,ദീപാവിജയന്‍, രശ്മി, എസ് ആര്‍ ബീല, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഐക്യവേദി ജില്ലാ കണ്‍വീനര്‍ എ.അഹമ്മദ്, ബെഫി ജില്ലാ സെക്രട്ടരി ജി കണ്ണന്‍, അഭിലാഷ് ടി.പി., ഷെഫീഖ് അഹമ്മദ്, വിവേക് മോഹന്‍, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.16ന് രാവിലെ 10 മുതല്‍ മലപ്പുറത്ത് കുന്നുമ്മല്‍ എസ് ബി ഐക്ക് മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ ,പി.ഉബൈദുല്ല എംഎല്‍എ ഉല്‍ഘാടനം ചെയ്യും
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !