വഖഫ് നിയമന വിവാദം: സമസ്തയെ തള്ളി ലീഗ്; പ്രക്ഷോഭവുമായി മുന്നോട്ട്

0
വഖഫ് നിയമന വിവാദം: സമസ്തയെ തള്ളി ലീഗ്; പ്രക്ഷോഭവുമായി മുന്നോട്ട് | Waqf appointment controversy: League rejects Samastha; Proceed with the agitation
വഖഫ് നിയമന വിവാദത്തില്‍ സമസ്തയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് മുന്നോട്ട്. കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി സംഘടിപ്പിക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയില്‍ തന്നെ റദ്ധാക്കുന്നത് വരെ പ്രതിഷേധപരിപാടികള്‍ തുടരും. എല്ലാ ജില്ലകളിലെയും നേതാക്കളും സമ്മേളനത്തിന് എത്തണമെന്ന് ലീഗ് നിർദേശം.

സമസ്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും പ്രതിഷേധം വേണമെന്ന അഭിപ്രായമുള്ള മറ്റു മുസ്‌ലിം സംഘടനകള്‍ മുസ്‌ലിം ലീഗിനൊപ്പമാണ്. ഇതുറപ്പിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. സമസ്തയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനില്ലെന്ന് പറയുന്ന മുസ്‌ലിം ലീഗ് വഖഫ് വിവാദത്തില്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്. ഇതിന്‍റെ ഭാഗാമായാണ് കോഴിക്കോട് ബീച്ചില്‍ നടത്താന്‍ പോകുന്ന മഹാറാലി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !