കോഴിക്കോട്|വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ ഒരിക്കലും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.
നിയമം വരുമെന്ന് കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കണ്ട് അവസ്ഥ വിവരിച്ചിരുന്നെന്നും, മുസ്ലിം സമുദായത്തിന് പലതും കിട്ടാത്ത അവസ്ഥയുണ്ടാവരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരത്തിലൊരു ആശങ്കയും വേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ പേരിലാണ് ഇപ്പോള്‍ കോലാഹലം നടക്കുന്നതെന്നും അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.
വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സ്വത്തുക്കള്‍ അര്‍ഹമായ വഴിക്ക് ചെലവഴിക്കണം. ഏതെങ്കിലും ശക്തിയുള്ളവര്‍ക്ക് അത് മാറ്റിച്ചെലവഴിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !