കോഴിക്കോട്| യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) യെയാണ് വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28) പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.
ബാക്കി പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10 മണിക്ക് തിക്കോടി ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുൻപിലാണ് സംഭവം.
ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, നന്ദഗോപൻ കയ്യിൽ കരുതിയ കുപ്പിയിൽനിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിച്ചു. തുടർന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇരുവരും നേരത്തേ പരിചയക്കാരാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !