ഡല്‍ഹി| അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ ആറാഴ്ചത്തേക്കു മാറ്റിവെച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.
നീറ്റ് പി.ജി കൗണ്‍സിലിങ് ഇതിനിടില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയത്. ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പരീക്ഷ മാറ്റിയത്. കൗണ്‍സിലിങ് നടക്കുന്നതും കോവിഡ് വ്യാപനവും പരിഗണിച്ചാണ് പരീക്ഷ മാറ്റുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !