അന്വേഷണത്തിന് ആറുമാസം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഈ ആവശ്യം തളളിയാണ് കോടതി ഉത്തരവ്.
അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പോസിക്യൂഷന്‍ അറിയിച്ചു.
നേരത്തെ കേസില്‍ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമയം നീട്ടാന്‍ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.
നീതി നടപ്പാക്കാന്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി കൂടുതല്‍ സമയം തേടിയാല്‍ പരിശോധിക്കാം. കേസില്‍ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീംകോടതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !