ന്യൂഡല്‍ഹി| കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും ധനസംബന്ധമായ കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.
നയപ്രഖ്യാപനത്തിന് സമാനമായ രീതിയിലായിരുന്നു ബജറ്റ് അവതരണം. ഉള്ളടക്കം സംബന്ധിച്ച് എം പിമാര്‍ക്ക് പോലും വിവരം കിട്ടിയിട്ടില്ല. ആരോഗ്യരംഗം അടക്കം വിവിധ സെക്ടറുകളില്‍ പുതിയ പദ്ധതികളില്ല. നിലവിലുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പേര് നല്‍കല്‍ മാത്രമാണ് നടന്നതെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. തൊഴിലിലായ്മയെ പറ്റി ഒരു കാര്യവും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഡിജിറ്റല്‍ ബജറ്റ് എന്ന പേരില്‍ സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !