ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളോട് പൊരുതി യുവതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വമാണ് പത്മശ്രീ കെ.വി റാബിയയുടേതെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു -പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവര്‍ത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച റാബിയയുടെ തിരൂരങ്ങാടിയിലെ വീട്ടിലെത്തി ഉപഹാരം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തം പരിമിതികളെയും ദു:ഖങ്ങളെയും മറന്ന് വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും കുട്ടികളെയും അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ റാബിയയ്ക്ക് കഴിഞ്ഞു. ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രാജ്യംപത്മാപുരസ്‌കാരത്തിലൂടെ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
സമദ് തയ്യില്‍, റഹ്‌മത്തുള്ള ബാവ, ടി.സൈത് മുഹമ്മദ്, സി.പി അബ്ദുല്‍ വഹാബ്, എന്‍.പി ശംസു, മുജീബ് പുള്ളാട്ട്, ഷാജി ഷമീര്‍, എന്‍.വി അസീസ്, ഷൈജല്‍ വലിയാട്ട്, ഖമറു തയ്യില്‍, കെ രാംദാസ്, കെ മൊയ്തീന്‍ കോയ, പ്രകാശന്‍ പുനത്തില്‍, കെ.വി മുംതാസ് എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !