ന്യൂഡല്‍ഹി| ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ വിമാനങ്ങളിലെ യാത്രക്കാര്‍ക്കായി പ്രത്യേക സന്ദേശവുമായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരിറ്റസ് രത്തന്‍ ടാറ്റ.
എല്ലാ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കും അദ്ദേഹം സ്വാഗതം ആശംസിച്ചു. നഷ്ടത്തിലായ എയര്‍ലൈനിനെ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ഗ്രൂപ്പിന്റെ വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു രത്തന്‍ ടാറ്റയുടെ സന്ദേശം.
'എയര്‍ ഇന്ത്യയുടെ പുതിയ ഉപഭോക്താക്കളെ ടാറ്റ സ്വാഗതം ചെയ്യുന്നു, യാത്രക്കാരുടെ സൗകര്യവും മികച്ച സേവനവും ഉറപ്പാക്കി എയര്‍ ഇന്ത്യയെ യാത്രക്കാരുടെ പ്രിയപ്പെട്ട എയര്‍ലൈനാക്കി മാറ്റുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്,' ഫ്ലൈറ്റിനുള്ളില്‍ കേള്‍പ്പിച്ച റെക്കോര്‍ഡ് ചെയ്ത സന്ദേശത്തില്‍ രത്തന്‍ ടാറ്റ പറഞ്ഞു. ഈ സന്ദേശം ഇന്ന് രാവിലെ ടാറ്റ എയര്‍ലൈന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !