തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപമായിരുന്നു അപകടം.
മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാല്‍ അപകടമൊഴിവായി.
അപകടത്തില്‍പ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടര്‍ന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് ധനമന്ത്രി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ മോശം സ്ഥിതിയാണ് അപകട കാരണമെന്നാണ് സൂചന. പുതിയ വാഹനം വാങ്ങാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയില്‍ കണക്കിലെടുത്ത് തനിക്ക് പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് ബാലഗോപാല്‍.
Content Highlights: car's tire exploded and came off; Surprisingly, the finance minister escaped from the car accident
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !