തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഈ വർഷമാദ്യം ജനുവരി 15ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. പിന്നീട് ജനുവരി 30 നാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.
Content Highlights: Chief Minister Pina Rai returns to US for medical treatment
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !