നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന്, പ്രതി ദിലീപ് ഹൈക്കോടതിയില്‍.
വ്യാജ തെളിവ് ഉണ്ടാക്കാനാണ് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടുന്നതെന്ന് ദിലീപ് ആരോപിച്ചു. കൂടുതല്‍ സമയം തേടിയുള്ള പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ആരോപണം.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടിയാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിചാരണക്കോടതിയുടെ നിര്‍ദേശം. ഇന്നലെ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ അറിയിച്ചു.
പ്രതികളുടെ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Content Highlights: Do not allow more time for further investigation, try to fabricate evidence: Dileep in court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !