പണമിടപാടുകളും ഷോപ്പിങ്ങുമെല്ലാം ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി കൂടുതല്‍ പേരെയും ഓണ്‍ലൈന്‍ ഇടപാടിലേക്ക് മാറ്റുകയും ചെയ്തു.
സൗജന്യമായി തന്നെ ബാങ്ക് ഇടപാടുകള്‍ നടത്താം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്. അതിന് നമ്മള്‍ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. ഗൂഗിള്‍ പേ വഴി പണമിടപാടുകള്‍ നടക്കുമ്ബോള്‍ തടസവും ബുദ്ധിമുട്ടുമൊക്കെ ഒരിക്കലെങ്കിലും നേരിടാത്തവര്‍ വളരെ ചുരുക്കമായിരിക്കും.
ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങുമ്ബോഴോ, വളരെ പ്രധാനപ്പെട്ട ഇടപാടുകള്‍ നടത്തുമ്ബോഴും നമ്മള്‍ ഈ പ്രശ്നം നേരിടാറുണ്ട്. ഗൂഗിള്‍ പേയിലെ പണമിടപാട് നടത്തുമ്ബോള്‍ സംഭവിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം. എന്തൊക്കെ പ്രശ്നങ്ങളാണ് നമ്മള്‍ നേരിടുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണ് പണം കൈമാറിയ ശേഷം സ്വീകര്‍ത്താവിന് പണം ലഭിക്കാതെ നില്‍ക്കുന്നത്. കൂടാതെ ഇടപാടുകള്‍ നടക്കാതിരിക്കുക തുടങ്ങിയവയാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം..
ആദ്യം ഇടപാടുകള്‍ നടത്തുന്നതിന് മുമ്ബ് തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ പരിശോധിക്കുക. അപ്‌ഡേറ്റ് ആവശ്യമെങ്കില്‍ ഗൂഗിള്‍ പേ ആപ്പ് അപ്ഡേറ്റ് ചെയ്യുക. നമ്മളില്‍ മിക്കവരും 'cache' ക്ലിയര്‍ ചെയ്യാറില്ല. cache ക്ലിയര്‍ ചെയ്‌താല്‍ തന്നെ ഗൂഗിള്‍ പേയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാം. പണമയക്കേണ്ട ഫോണ്‍ നമ്ബര്‍ ശരിയാണോയെന്ന് പരിശോധിക്കുക. ആപ്പ് റിസ്റ്റാര്‍ട് ചെയ്യുക. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചു വരുന്ന ഈ ഘട്ടത്തില്‍ സുരക്ഷിതമായും വിശ്വസ്തമായും പണമിടപാടുകള്‍ നടത്താന്‍ നമ്മള്‍ അറിഞ്ഞിരിക്കണം.
Content Highlights: Do you have any problem in using Google Pay ? How to solve
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !