തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം- മാനന്തവാടി ബസാണ് അപകടത്തിൽപ്പെട്ടത്. താമരശ്ശേരി കൈതപൊയിലിലായിരുന്നു സംഭവം. ബസ് ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
ദീർഘ ദൂര സർവീസുകൾക്കായി കെ എസ് ആർ ടി സിക്ക് കീഴിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. എട്ട് എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ഉൾപ്പടെ 116 ബസുകളുമായാണ് കമ്പനി സർവീസ് ആരംഭിച്ചത്. എന്നാൽ ബസ് തുടർച്ചയായി അപകടത്തിൽപ്പെടുകയാണ്.
സ്വിഫ്‌റ്റ് ബസുകളുടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണം കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ പരിചയ കുറവാണെന്ന് കെ എസ് ആർ ടി സി എംപ്ളോയിസ് യൂണിയൻ നേരത്തെ ആരോപിച്ചിരുന്നു.
Content Highlights: KSRTC Swift crashes again; This time it hit the back of the lorry


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !