തിരുവനന്തപുരം: പാചകവാതക -ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി. 'വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ' എന്ന മുദ്രവാക്യം ഉയര്‍ത്തി നടത്തിയ മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.
മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം എം ഹസന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. രാജ്യമൊട്ടാകെയും ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് കോണ്‍?ഗ്രസ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്.
Content Highlights: LPG-fuel price hike; Raj Bhavan March: Congress
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !