മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തോല്‍വി തുടര്‍കഥയാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
27 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. തുടക്കം തന്നെ പാളിയ മുംബൈയ്ക്ക് സ്‌കോര്‍ 16-നില്‍ക്കേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. ഡെവാള്‍ഡ് ബ്രെവിസ് റണ്‍റേറ്റ് ഉയര്‍ത്തിയെങ്കിലും 31 റണ്‍സെടുത്ത് പുറത്തായി. തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ കിഷനും ഔട്ട്. 17 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
സൂര്യകുമാര്‍ - തിലക് വര്‍മ സഖ്യം 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15-ാം ഓവറില്‍ തിലക് പുറത്തായതോടെ മുംബൈയുടെ വിജയപ്രതീക്ഷ മങ്ങി. 26 പന്തില്‍ നിന്ന് 26 റണ്‍സായിരുന്നു താരം നേടിയത്. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാറും പുറത്തായി. 14 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പൊള്ളാര്‍ഡും ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ജയദേവ് ഉനദ്കട്ടും ശ്രമിച്ച നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഫാബിയാന്‍ അലന്‍ (8), മുരുകന്‍ അശ്വിന്‍ (6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. 60 പന്തില്‍ പുറത്താവാതെ 103റണ്‍സ് നേടി പുറത്താകാതെ നിന്ന കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ലഖ്‌നൗവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
Content Highlights: Mumbai lose sixth; Mumbai Indians continue their losing streak
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !