കൊച്ചി: കോടഞ്ചേരിയിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയ ജോയ്സനയെ കാമുകൻ ഷെജിനൊപ്പം പോകാൻ ഹൈക്കോടതി അനുവദിച്ചു. ജോയസ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കിയാണ് കോടതി വിധി പറഞ്ഞത്.
മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്നും ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്നും ജോയ്സന കോടതിയെ അറിയിച്ചു.
ജോയ്സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി.
സ്പെഷൽ മാര്യേജ് ആക്ട്പ്രകാരം ഇവർ വിവാഹത്തിന് അപേക്ഷ സമർപ്പിച്ച സാഹചര്യവും കോടതി പരിഗണിച്ചു. ജോയ്സനയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തീർപ്പാക്കിയത്.
ഹേബിയസ് കോർപ്പസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ജോയ്സനയും ഷെജിനും ഹാജരായത്. അഭിഭാഷകയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മകൾ രാജ്യം വിട്ടു പോയേക്കുമെന്ന ആശങ്ക മാതാപിതാക്കൾ കോടതിയിൽ പങ്കുവച്ചു.
Content Highlights: Not wanting to talk to parents; Josiah leaves with Sheji: Habeas Corpus settles petition
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !