പാലക്കാട്: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട്ട് സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്നും ബിജെപി ഇറങ്ങിപ്പോയി. യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കളുടെ ബഹിഷ്കരണം.
സഞ്ജിത്ത് വധക്കേസിൽ ഗുഢാലോചന നടത്തിയവരെ പിടിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളെയെല്ലാം കേസിൽ കുരുക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
സഞ്ജിത്ത് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ പ്രതികൾക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
സമാധാന യോഗത്തിൽ നിലവിൽ എംപിയും മുൻ എംപിയും തമ്മിൽ മൂപ്പിളമ തർക്കമാണ് നടക്കുന്നതെന്നും മന്ത്രിക്ക് വരെ നിർദ്ദേശം നൽകുന്നത് മുൻ എംപി എൻ.എൻ.കൃഷ്ണദാസ് ആണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിലാണ് യോഗം നടക്കുന്നത്. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ നിരവധി പാർട്ടികളുടെ നേതാക്കൾ യോഗത്തിന് എത്തിയിട്ടുണ്ട്.
Content Highlights: Palakkad All-Party Meeting; The BJP withdrew
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !