സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. താൻ വേറെ പാർട്ടിയിലേക്ക് പോകില്ലെന്നും, തന്റെ അന്ത്യം കോൺഗ്രസുകാരനായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാർ ദേശീയ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടാണ് പങ്കെടുക്കാൻ അനുമതി തേടിയത്. അതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുവരെ പറഞ്ഞു. രാഹുൽ ഗാന്ധിയടക്കം സിപിഎം യോഗങ്ങളിൽ പങ്കെടുത്തു.
സെമിനാറിൽ പങ്കെടുക്കുന്നതിന് എന്തിനാണിത്ര വിരോധം? സെമിനാറിൽ പോയി തനിക്ക് പറാനുള്ളത് പറയും. കോൺഗ്രസിൽ അച്ചടക്കത്തോടെ നിന്നയാളാണ് താൻ. താൻ നൂലിൽ കെട്ടി വന്നയാളല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.
തന്നെ പുറത്താക്കാനുള്ള അധികാരം എ ഐ സി സിക്കേയുള്ളൂ. അത് പോലും മനസിലാക്കാത്തത് എന്റെ കുഴപ്പമാണോയെന്നും അദ്ദേഹം ചോദിച്ചു. 2018ന് ശേഷം രാഹുൽ ഗാന്ധി മുഖം നൽകിയിട്ടില്ലെന്നും തോമസ് പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്. സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Party Thomas will attend seminar in violation of ban: KV Thomas
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !